തൃശൂർ: കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ ഓപ്പണ്‍ കരാട്ടേ ചാന്പ്യൻഷിപ്പിൽ 11 സ്വർണവും 11 വെള്ളിയും കരസ്ഥമാക്കി പാടൂർ ബുഷിഡോ കൈ കാൻ കരാട്ടേ ഓർഗനൈസേഷൻ വിജയിച്ചു. ഗ്രാൻഡ് മാസ്റ്റർ ഷുഹൈബ് മുഹമ്മദിന്റെ കീഴിൽ പ്രവർത്തിക്കുന്ന പാടൂർ ടോജോയിലെ വിദ്യാർഥികൾക്കാണ് മിന്നുന്ന വിജയം.
മുഹമ്മദ് ഫാദിൽ നഹ്യാൻ, കെ.എൻ. മാസിൻ, ലുഖ്മാനുൽ ഹക്കീം, മുഹമ്മദ് റാസിഖ് ലത്തീഫ് , ജന്ന സൈനബ്, യുംന മർവ, ഇർഫാൻ മുഹമ്മദ്, അമാൻ അലി, ഉമർ സിക്കന്തർ , മുഹമ്മദ് ഫാഇസ്, ഹാസിം ലുബൈബ് എന്നിവർ സ്വർണമെഡൽ നേടി. മുഹമ്മദ് അഖിഷ് നബ്ഹാൻ, മുഹമ്മദ് ഷാഫി, എൻ.എം.മൻഹ, എൻ.എം. മിൻഹ, ആഷിർ അമീർ,എം.കെ. മുഹമ്മദ് ഷാഫി , കെ.എസ്. മുഹമ്മദ് ബിലാൽ, പി.എ.സമീർ നൂഹ് ,ഫയാസ് കെ. ഇഖ്ബാൽ, പി.എസ്. മെഹ്സ നസ്രിൻ, പി. ഷഹ്സാദ് സലിം എന്നിവർക്കാണ് വെള്ളി.
കരാട്ടേ ഇൻസ്ട്രക്ടർമാരായ എ.എൽ. ഷഫീർ, അക്ബർ വെളിയങ്കോട് എന്നിവർ ടീമിനു നേതൃത്വം നൽകി. വിജയികളെ പാടൂർ കരാട്ടേ അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു.